തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ അട്ടിമറി ശ്രമമെന്ന് സംശയം. ട്രാക്കില്‍ ഇരുമ്പ് തൂണ് കയറ്റിവച്ച നിലയില്‍ കാണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.55ന് ചരക്ക് ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റിവച്ച നിലയില്‍ കണ്ടത്.
പുലര്‍ച്ചെ കടന്നുപോയ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രെയിനില്‍ എന്തോ തട്ടിയതായി സ്റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഇരുമ്പ് തൂണ്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാനമായ സംഭവം നടന്നിരുന്നു.