മലപ്പുറം (Malappuram) : സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമർശനം നടത്തി. (State Sports Minister V Abdurrahman criticized Indian Association President PT Usha.) പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്ന് വളര്‍ന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയില്‍ എത്തിയത്. കേരളത്തില്‍ ജനിച്ചു വളന്ന് ഇവിടെയുണ്ടായിരുന്ന സര്‍ക്കാരുകളുടെ സഹായം കൊണ്ടാണ് പി ടി ഉഷ വലിയ കായിക താരമായത്. അത് മറക്കാന്‍ പാടില്ലായിരുന്നുവെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.
കേന്ദ്ര കായിക മന്ത്രിയുടെ കത്ത് ലഭിച്ചെന്നും കളരി ഒഴിവാക്കിയത് ഒളിമ്പിക് അസോസിയേഷനാണെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് കളരി ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതെന്നും ഇത്തവണ മനഃപൂര്‍വം ഒഴിവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്. കേന്ദ്ര കായിക വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.