തിരുവനന്തപുരം (Thiruvananthapuram) : കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ ഉമ്മ ഷെമി. (Umma Shemi did not testify against accused Afan in the Venjaramoodu massacre case that shook Kerala.)കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഷെമി മജിസ്ട്രേറ്റിന് നൽകിയ മൊഴി. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഫെബ്രുവരി 24 നാണ് കേരളത്തെ നടക്കിയ കൂട്ടക്കുരുതി ഉണ്ടായത്. പതിമൂന്ന് വയസുകാരൻ അനുജൻ, പിതൃ മാതാവ്, പ്രണയിനി, പിതൃ സഹോദരൻ, പിതൃ സഹോദരന്റെ ഭാര്യ എന്നിവരെയാണ് അതിദാരുണമായി ഈ 23 കാരൻ വെട്ടിക്കൊലപ്പെടുത്തിയത്.