Monday, March 10, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് – യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ അസാധാരണ രംഗങ്ങള്‍. നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്‌

Must read

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസില്‍ ലോകം അടുത്തിടെ കാണാത്ത തരത്തില്‍ ലോകനേതാക്കള്‍ തമ്മിലുളള നാടകീയ രംഗങ്ങള്‍ അരങ്ങേറി.ഇരുവരും തമ്മില്‍ അതിരൂക്ഷമായ വാക്‌പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാന്‍ സെലന്‍സ്‌കിയോട് ട്രംപ് ആജ്ഞാപിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലന്‍സ്‌കിക്ക് സമാധാനം പുലരണമെന്ന് താല്‍പ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും സെലന്‍സ്‌കി തള്ളി. വാന്‍സ് യുക്രൈന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്‌കി ഉന്നയിച്ചു. വിഷയത്തില്‍ മൗനം പാലിക്കുകയാണ് ഇന്ത്യ. സ്ഥിതി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം.

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ അസാധാരണ സംഭവങ്ങളാണ് ഇന്നലെ നടന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഓവല്‍ ഓഫീസിലെ ചര്‍ച്ച തുടങ്ങിയത്. വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ ഇല്ലാതെയായിരുന്നു ചര്‍ച്ച. വൈസ് പ്രസിഡന്റും യുക്രെയ്‌ന്റെ രൂക്ഷ വിമര്‍ശകനുമായ ജെഡി വാന്‍സുമാണ് വിദേശകാര്യ സെക്രട്ടറിക്ക് പകരമുണ്ടായിരുന്നത്. യുക്രെയ്ന്‍ പ്രസിഡന്റിനെ വിളിച്ചുവരുത്തി അപമാനിച്ചു എന്ന് പിന്നീട് സംഭവിച്ച കാര്യങ്ങളെ ചുരുക്കി പറയാം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ അതി രൂക്ഷമായ പരസ്യ വാക്‌പോരിനാണ് ലോകം സാക്ഷിയായി. തര്‍ക്കത്തിന് പിന്നാലെ സംയുക്ത വാര്‍ത്താസമ്മേളനം റദ്ദാക്കി.

യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാന്‍സിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലന്‍സ്‌കി തിരിച്ച് ചോദിച്ചു. റഷ്യന്‍ പ്രസിഡന്റ് പലതവണ ധാരണകള്‍ ലംഘിച്ചതിന്റെ ഉദാഹരണങ്ങള്‍ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തര്‍ക്കമായി. പിന്നാലെ വാക്കുതര്‍ക്കം ട്രംപ് ഏറ്റെടുത്തു. സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും മൂന്നാംലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. യുക്രെയ്‌ന് ഇത്രയും കാലം ഫണ്ട് നല്‍കിയതിന് ബൈഡനെ വിഢ്ഢിയായ പ്രസിഡന്റ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. പിന്നെ അധികനേരം ചര്‍ച്ച നീണ്ടില്ല. സംയുക്ത വാര്‍ത്താസമ്മേളനം റദ്ദാക്കി.

See also  പാലക്കാട്ട് അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article