Friday, February 28, 2025

സാംക്രമിക രോഗം പടര്‍ത്തുന്ന കീടം’; ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്, 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്ന് തിരിച്ചടിച്ച് മിനി

Must read

കോട്ടയം : ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് അദ്ദേഹം ആരോപിച്ചു. ”സമരത്തിന്റെ ചെലവില്‍ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹര്‍ഷകുമാറിന്റെ ആരോപണം.

തന്നെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പിബി ഹർഷകുമാറിന് മറുപടിയുമായി ആശ വർക്കർമാരുടെ സമര നേതാവ് എസ് മിനി രംഗത്തെത്തി. സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്ന് മിനി പറഞ്ഞു. തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നും മിനി പറഞ്ഞു. ‘മിനി സാംക്രമിക രോഗം പടർത്തുന്ന കീടം’ എന്നായിരുന്നു പിബി ഹർഷകുമാറിന്റെ അധിക്ഷേപം.

തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമെന്നും ആശവർക്കർമാരുടെ സമരത്തോടെ സിഐടിയുവിൻ്റെ ആണിക്കല്ല് ഇളകിയെന്നും മിനി പറഞ്ഞു. അതേസമയം ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി കൂട്ടിച്ചേർത്തു.

See also  ആറു പേർക്ക് ജീവൻ പകർന്ന് ഡാലിയ ടീച്ചർ യാത്രയായി; ടീച്ചറുടെ ഹൃദയം ഇനി തൃശൂർ ചാവക്കാട് സ്വദേശിയായ പെൺകുട്ടിയിൽ സ്പന്ദിക്കും
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article