Thursday, February 27, 2025

‘സ്വർണ്ണക്കുരു’ ഉള്ള ഈന്തപ്പഴം, വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

Must read

ന്യൂഡൽഹി (Newdelhi) : ഈന്തപ്പഴത്തിനുള്ളിൽ വെച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനാണ് ഡൽഹിയിൽ പിടിയിലായത്. 172 ​ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. SV-756 നമ്പർ വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രികനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56-കാരനായ യാത്രക്കാരന്റെ ല​ഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം പിടികൂടിയത്. ബാ​ഗേജിന്റെ എക്സ്-റേ സ്കാനിങ് നടത്തുമ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയം ഇരട്ടിപ്പിച്ചു.

തുടർന്ന് കസ്റ്റംസ് അധികൃതർ ല​ഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണമാണെന്ന് കണ്ടെത്തിയത്. സ്വർണം പിടിച്ചെടുത്ത വിവരം ഡൽഹി കസ്റ്റംസ് (എയർപോർട്ട് ആൻഡ് ജനറൽ) അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വർണം കൃത്യമായ അളവിൽ മുറിച്ച് ഈന്തപ്പഴത്തിൽ നിറച്ചിരിക്കുകയായിരുന്നു. ഈ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചതെന്നുൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണ്.

See also  വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ ഡൊമസ്റ്റിക് ടെർമിനലിലേക്ക്
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article