തൃശൂരിൽ മദ്യലഹരിയിലായ യുവാവ് പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് നിലത്തു വീണ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ അൻപതുകാരനായ അനിൽ ആണ് മരിച്ചത്. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് പിടിച്ചു തള്ളിയത്.
അധ്യാപകന്റെ ദേഹത്ത് പരുക്കുകളൊന്നും കാണാനില്ല. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം കഴിയണം. റീജനൽ തിയറ്ററിനു മുമ്പിൽ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. രാജുവിനെ ഈസ്റ്റ് പെലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂരില്‍ 24 മണിക്കൂറിനുളളില്‍ മൂന്ന് കൊലപാതകങ്ങള്‍
തൃശൂര്‍: ജില്ലയില്‍ വിവിധയിടങ്ങളിലായി ഒരു രാപ്പകലിനുള്ളില്‍ നടന്നത് മൂന്നു കൊലപാതകങ്ങള്‍. വടക്കാഞ്ചേരിയില്‍ സ്വദേശിയായ സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പം ഉണ്ടായിരുന്ന അനീഷ് എന്ന
യുവാവിനും കുത്തേറ്റു. ക്രിമിനല്‍ കേസ് പ്രതിയായ വിഷ്ണുവാണ് ഇരുവരെയും ആക്രമിച്ചത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശു
പത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാര്‍ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാ
ത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു.
യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്റെ ജീവന്‍
രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒല്ലൂര്‍ പൊന്നൂക്കരയില്‍ മദ്യപിക്കുന്നതിനിടെയിലെ തര്‍ക്കത്തിനിടയിലാണ് 54കാരനെതല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയത്. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷാണ് കൊല്ലപ്പെട്ടത്. നിരവധി
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണുവിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു