തിരുവനന്തപുരം (Thiruvananthapuram) : വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ചികിത്സയ്ക്കിടെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. കയ്യിൽ കുത്തിയ കാനുല വലിച്ചൂരി. വയറുകഴുകാൻ ഉൾപ്പെടെ ഇയാൾ വിസമ്മതിച്ചു. (Venjaramudu massacre case accused Afan shows discomfort during treatment. Pull out the cannula stuck in your hand. He also refused to wash his stomach.) ഇന്നലെയാണ് എലി വിഷം കഴിച്ചതിനെ തുടർന്ന് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അഫാൻ ചികിത്സയിൽ കഴിയുന്നത്. വിഷം കഴിച്ചതായി ഇയാൾ തന്നെയാണ് പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ഇയാൾ ചികിത്സയോട് സഹകരിച്ചില്ല. വിഷം പുറത്തുകളയാൻ വയറുകഴുകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വിസമ്മതിച്ചു. കാനുല വഴിയാണ് ഇയാൾക്ക് മരുന്ന് നൽകിക്കൊണ്ടിരുന്നത്. ഇതിനിടെ കാനുല വലിച്ചൂരി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നഴ്‌സുമാർ കാനുല തിരികെയിട്ടു.
അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും നിരീക്ഷണം തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില പൂർണമായി ഭേദപ്പെട്ടാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും.
അതേസമയം കൊലപാതകങ്ങൾ നടന്ന മൂന്ന് വീടുകളിലാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെയെല്ലാം മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. ഇനിയും കൊലപാതകത്തിന്റെ യഥാർത്ഥ കാരണം പോലീസിന് വ്യക്തമായിട്ടില്ല. അഫാനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തതയുണ്ടാകു എന്നാണ് പോലീസ് പറയുന്നത്.
രാവിലെ 10 നും നാലിനും ഇടയിലുള്ള മണിക്കൂറുകളിൽ ആണ് ഇയാൾ അഞ്ച് കൊലകളും നടത്തിയത്. രാവിലെ 10.30 ന് ഷമിയെ കഴുത്തിൽ ഷാൾ കുരുക്കി നിലത്ത് അടിച്ചു. ഇതിന് പിന്നാലെ മുത്തശ്ശി സൽമാബീവിയുടെ പാങ്ങോടുള്ള വീട്ടിലേക്ക് പോകുകയായിരുന്നു. 11.15 ഓളെ ഇവരെ കൊലപ്പെടുത്തി. പിന്നീട് മൂന്ന് മണിയോടെ പിതൃസഹോദരനെ പുല്ലമ്പാറ എസ്എൻ പുരത്തെ വീട്ടിൽ എത്തി കൊലപ്പെടുത്തി. അടുക്കളയിൽ ആയിരുന്നു ഭാര്യ സാജിത ബീഗത്തെ അവിടെ വച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം ഫർസാനയെ വീട്ടിലെത്തിച്ചു. ഇതിന് പിന്നാലെ അഫ്‌സാനെ കൊലപ്പെടുത്തി. തടയാൻ എത്തിയ ഷമിയെ വെട്ടി. ഇതിന് പിന്നാലെ ഫർസാനയെയും കൊല്ലുകയായിരുന്നു.