Monday, February 24, 2025

ഇത് ആ കുട്ടി ജാനു തന്നെയോ? കിടിലന്‍ ലുക്കിന്‍ ഗൗരി ജി കിഷന്‍…

Must read

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് ഗൗരി ജി കിഷന്‍. മലയാളിയായ ഗൗരിയുടെ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ 96 ലെ കുട്ടി ജാനുവായി ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു ഗൗരി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഗൗരി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ഗൗരിയ്ക്ക് സാധിച്ചിട്ടുണ്ട്.

തമിഴിലെ വിജയത്തിന് പിന്നാലെ ഗൗരി മലയാളത്തിലുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ഗൗരി. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഗൗരി പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുകയാണ്.

96 ലെ ജാനു മലയാളത്തിലെത്തുന്നത് മാര്‍ഗ്ഗംകളിയിലൂടെയാണ്. പിന്നാലെ ജാനുവായി തന്നെ തെലുങ്കിലുമെത്തി.

വിജയ് ചിത്രം മാസ്റ്റര്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചിരുന്നു ഗൗരി കിഷന്‍. അനുഗ്രഹീതന്‍ ആന്റണിയിലും ഗൗരിയായിരുന്നു നായിക.

പോയവര്‍ഷം മലയാളത്തിലും തമിഴിലും സജീവമായിരുന്നു ഗൗരി. ബോട്ട് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും ഗൗരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പേപ്പര്‍ റോക്കറ്റിലൂടെയാണ് ഗൗരിയുടെ ഒടിടി എന്‍ട്രി.

ഗൗരിയുടെ പുതിയ സീരീസ് റിലീസിനെത്തുകയാണ്. ഹോട്ട്‌സ്റ്റാറിന്റെ മലയാളം സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ആണ് പുതിയ സീരീസ്.

See also  അനിയന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി നസ്രിയയും ഫഫയും ; നവീന് വിവാഹപ്രായമായോ എന്ന് ആരാധകർ
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article