മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന പി.സി. ജോര്‍ജ് താന്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസ് പിസിയെ അറസ്റ്റു ചെയ്യാന്‍ നീക്കം തുടങ്ങി. പോലീസിന് ചുറ്റം വലിയ സന്നാഹമൊരുക്കി. പിസി വീട്ടിലുണ്ടെന്നും പ്രതീക്ഷിച്ചു. പക്ഷേ ഇതെല്ലാം അസ്ഥാനത്തായി. പോലീസ് അറസ്റ്റിന് ശ്രമിച്ചതോടെ കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ പിസി തീരുമാനിക്കുകയും ചെയ്തു. പോലീസിന് തടയാന്‍ കഴിയും മുമ്പേ കോടതിയില്‍ പിസി ഹാജരായി.

പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാന്‍ രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു. അത് പോലീസ് തത്വത്തില്‍ സമ്മതിച്ചു. അതിന് ശേഷമാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്.