Sunday, February 23, 2025

തരൂര്‍ ഇടഞ്ഞുതന്നെ, പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ്; എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ട്’

Must read

ദില്ലി : കോണ്‍ഗ്രസിന് തലവേദനയായി തിരുവനന്തപുരം എംപി ശശിതരൂര്‍. വിവാദങ്ങള്‍ക്കിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും കേരളത്തില്‍ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികള്‍ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചില്‍.

‘ജനം വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. നാല് തവണ വിജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്. പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം’. സോണിയ ഗാന്ധിയും, മന്‍മോഹന്‍ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ പാര്‍ട്ടിയിലെത്തിയതെന്നും തരൂര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരുമായി തുടര്‍ ചര്‍ച്ചകളില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്

See also  വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നാലാം തവണയും തിരുവനന്തപുരം നിലനിര്‍ത്തി ശശിതരൂര്‍
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article