രഞ്ജിട്രോഫി സെമിയില്‍ കേരളത്തിന് നിര്‍ണായകമായ രണ്ട് റണ്‍ ലീഡ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മുകാശ്മീരിനെതിരെ ഒരു റണ്‍ ലീഡിലാണ് കേരളം സെമിയിലെത്തിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 449-9 എന്ന സ്‌കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്റെ ചങ്കിടിപ്പേറി.
ഒടുവില്‍ ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്. ഇതിന് മുമ്പ് നാഗ്വസ്വാലയുടെ ദുഷ്‌കരമായൊരു ക്യാച്ച് സല്‍മാന്‍ നിസാറിന്റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നിരുന്നു. ജമ്മു കശ്മീരിനെതിരെ ഒരു റണ്‍ ലീഡില്‍ സെമി ഉറപ്പിച്ച കേരളം ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ലീഡില്‍ ഫൈനലും ഉറപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു.
രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ട് റണ്‍ ലീഡ്. ചരിത്രത്തിലാദ്യമായികേരളം ഫൈനലിലേക്ക്
