സിംഗരായപള്ളി ഗ്രാമത്തിൽ നിന്നുള്ള 16കാരിയായ ശ്രീനിധിയാണ് മരിച്ചത്. (The deceased was 16-year-old Srinidhi from Singarayapalli village.) സ്വകാര്യ സ്കൂളിൽ സാധാരണ പോലെ ക്ലാസിന് പോകുന്നതിനിടെ പെൺകുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.
ശ്രീനിധി കുഴഞ്ഞ് വീണത് ശ്രദ്ധയിൽപ്പെട്ട ടീച്ചർമാർ ഉടനെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ സി.പി.ആർ ഉൾപ്പടെയുള്ള ചികിത്സ അവർക്ക് നൽകിയെങ്കിലും പുരോഗതി ഇല്ലാത്തതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു.
പിന്നീട് രണ്ടാമത്തെ ആശുപത്രിയിൽവെച്ച് ശ്രീ നിധി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശ്രീ നിധിയുടെ മരണത്തിൽ സഹപാഠികളും അധ്യാപകരും ദുഃഖം രേഖപ്പെടുത്തി. ശ്രീ നിധിയെ പോലുള്ള പ്രായകുറഞ്ഞ പെൺകുട്ടി ഹൃദയാഘാതം മൂലം മരിച്ചതിൽ എല്ലാവരും ഞെട്ടൽ രേഖപ്പെടുത്തി.