തൃശൂര്‍: മതിയായ രേഖകളില്ലാതെ താമസിച്ച മൂന്ന് പേര്‍ തൃശൂരില്‍ അറസ്റ്റില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയിലായത്. 2 പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് നീക്കം. ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ തൊഴില്‍ ചെയ്യുകയായിരുന്നവരാണ് പിടിയിലായവര്‍.
കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
അനധികൃത കുടിയേറ്റം ? തൃശൂരില്‍ മൂന്ന് പേര്‍ പിടിയില്‍, പിടിയിലായത് ബംഗ്ലാദേശികള്‍
