ന്യൂഡല്‍ഹി (Newdelhi) : രാജ്യ തലസ്ഥാനത്തിന്‍റെ ഒന്‍പതാമത് മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്നുള്ള രേഖ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. (BJP’s Rekha Gupta was sworn in as the ninth Chief Minister of the national capital.) ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി. കെ. സക്‌സേന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദൈവ നാമത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ.
ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് എബിവിപിയുടെ മുന്‍ നേതാവായ രേഖ. ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ. ഡല്‍ഹിയിലെ ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കായ ബനിയ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രേഖ.
ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് സാഹിബ് സിങ് രേഖയ്ക്ക് പിന്നാലെ രണ്ടാമത് മന്ത്രിയായി ചുമതലയേറ്റു.