Friday, August 15, 2025

തൃശ്ശൂരിൽ 60 കാരന്റെ ജീവനെടുത്ത് കാട്ടാന…

Must read

- Advertisement -

തൃശൂർ (Thrissur) : തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്. പീച്ചി താമര വെള്ളച്ചാലിൽ രാവിലെ 8.30 യോടെ ആണ് സംഭവം. പീച്ചി റേഞ്ചിന് കീഴിൽ അമ്പഴച്ചാലിൽ ആണ് അപകടമുണ്ടായത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

പ്രഭാകരനൊപ്പം മകൻ മണികണ്‌ഠനും മരുമകൻ ലിജോയും കാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് ഇവർ കാട് കയറിയത്. 8.30 ഓടെ അമ്പഴച്ചാലിൽ എത്തിയപ്പോൾ കാട്ടാന ഇവർക്ക് അരികിലേക്ക് പാഞ്ഞടുത്തു. മണികണണ്‌ഠനും ലിജോയും ഓടി രക്ഷപ്പെട്ടെങ്കിലും പ്രഭാകരൻ ആനക്ക് മുന്നിൽ പെടുക ആയിരുന്നു.

See also  വിദ്യാർത്ഥികൾക്ക് സാഹിത്യ സംവാദ സദസ്സ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article