തിരുവനന്തപുരം : സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എഐ വിഡിയോ . ജനപ്രിയനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഭരണത്തുടര്‍ച്ചയെപ്പറ്റി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. എഐക്കെതിരായ നിലപാടായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റേത് .സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരില്ലെന്നല്ലേ അവര്‍ പണ്ട് പറഞ്ഞത്. ഞാന്‍ മുഖ്യമന്ത്രി ആയില്ലേ. വിഎസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുത്തതാരാ? കോണ്‍ഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മള്‍ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങള്‍ എല്ലാം നമ്മോടൊപ്പം നില്‍ക്കും. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ. ലാല്‍സലാം സഖാക്കളെ” – എന്നാണ് എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വിഡിയോയില്‍ ഇ.കെ. നായനാര്‍ പറയുന്നത്.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഇകെ നയനാരുടെ എഐ വീഡിയോ ; വിവാദം
