ഡോ. റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു. ഷോയ്ക്ക് അകത്തും പുറത്തും റോബിൻ ഒരുപോലെ വൈറലായി. (Dr. Robin Radhakrishnan was a highly regarded contestant in Bigg Boss Malayalam. Robin went viral both on and off the show.) പിന്നീട് ഉദ്‌ഘാടന വേദികളിലും തിളങ്ങുന്ന താരമായി. ഒരിക്കൽ റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായുള്ള പ്രണയം ഇപ്പോൾ വിവാഹത്തിലേക്ക് അടുക്കുകയാണ്. നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.

ഇപ്പോൾ വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും വൈറലാകുകയാണ്. നടി അഹാനയുടെ സഹോദരിയും സോഷ്യൽ മീഡിയ താരവുമായ ദിയയുടെ വിവാഹത്തിനാണ് പവിത്രപ്പട്ടിനെക്കുറിച്ച് താൻ ആദ്യം കേൾക്കുന്നത് എന്നും അന്നു തന്നെ ആരതിക്കു വേണ്ടി അത് നമ്മൾ പ്ലാൻ ചെയ്തതായും റോബിൻ പറഞ്ഞു. ദിയയുടെ വിവാഹസാരി ഡിസൈൻ ചെയ്ത എംലോഫ്റ്റ് തന്നെയാണ് ആരതിയുടെ വിവാഹസാരിയും ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് സാരി ചെയ്ഞ്ച് ആണ് തനിക്കുള്ളതെന്നും ആരതി പറഞ്ഞു.
ഒരു ഓഡി കാർ ആണ് ആരതിക്ക് വിവാഹ സമ്മാനമായി അച്ഛൻ നൽകിയത്. കാർ ഡെലിവറി സ്വീകരിക്കാനായി അച്ഛനൊപ്പം ആരതിയും റോബിനും എത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങ് ഉൾപ്പെടെ മറ്റെല്ലാ ഫങ്ഷനും തീർത്തും പ്രൈവറ്റ് ആയിരിക്കും എന്നും റോബിൻ പ്രത്യേകം അറിയിച്ചു. വീഡിയോ കവറേജിന് കോൺട്രാക്ട് കൊടുത്തിട്ടുണ്ടെന്നും അനുവാദം കൂടാതെയുള്ള വീഡിയോ കവറിങ് കോപ്പിറൈറ്റ് പരിധിയിൽ പെടുമെന്നും മറ്റു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് മുൻകൂട്ടി പറയുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. വിവാഹശേഷം മാധ്യമങ്ങൾക്ക് ബൈറ്റ് നൽകുമെന്നും റോബിൻ അറിയിച്ചു.

രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ആരതി പൊടിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്നുമുതൽ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.