കാസർകോട് (Kasarkodu) : കുട്ടികളെ സോഷ്യൽ മീഡിയയുടെ കടന്ന് കയറ്റം വഴി തെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇത് കണക്കിലെടുത്ത് അടുത്ത വർഷം മുതൽ ബോധവത്കരണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ലഹരി ഉപയോഗിക്കുന്നത് വിദ്യാർഥി സമൂഹം ആണെന്ന് വിലയിരുത്തുന്നത് ശരിയല്ല. തിരുവനന്തപുരം പരുത്തി പള്ളിയിൽ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഡയറക്‌ടർ ഉബൈദുല്ല ഇന്ന് റിപ്പോർട്ട് നൽകും. ഇതൊരു സാമൂഹ്യ പ്രശ്‌നമായി കാണണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.