- Advertisement -
സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. വില കുത്തനെ ഉയര്‍ന്ന് കൊണ്ടിരുന്നത് ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശങ്കയുണ്ടാക്കിയിരുന്നു. ഇന്ന്് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന് 7,890 രൂപയായി. പവന് 800 രൂപ താഴ്ന്നിറങ്ങി വില 63,120 രൂപ . ഈ മാസം 11ന് ഗ്രാം വില 8,060 രൂപയും പവന്‍ വില 64,480 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. ആ വിലയില്‍ നിന്ന് പവന്‍ 1,360 രൂപയും ഗ്രാം 170 രൂപയും കുറഞ്ഞിട്ടുണ്ട്.