പത്തനംതിട്ട (Pathanamthitta) : അമ്മയുടെ ഒത്താശയോടെ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു. അമ്മയും റാന്നി സ്വദേശിയായ ആണ്‍സുഹൃത്ത് ജയ്‌മോനും അറസ്റ്റില്‍. (A 13-year-old girl was raped with the connivance of her mother. The mother and her boyfriend Jaimon, a native of Ranni, were arrested.) പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
2024 സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ചാണ് അമ്മയുടെ മുന്‍പില്‍ വെച്ച് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിപ്രകാരമായിരുന്നു കേസ്. തിരുവനന്തപുരം ജില്ലയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയമോനും കര്‍ണാടകത്തിലേക്ക് മുങ്ങി. പത്തനംതിട്ട പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒന്നും രണ്ടും പ്രതികള്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘമുണ്ടാക്കിയ പോലീസ് പഴുതടച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മംഗലാപുരത്ത് വെച്ച് പ്രതികൾ പോലീസ് പിടിയിലായത്. പ്രതികൾ ദിവസങ്ങളായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കൊലക്കേസ് ഉണ്ടെന്നും അടിമാലി, മൂന്നാര്‍, മണിമല, വെള്ളത്തൂവല്‍, ബാലരാമപുരം എന്നിവിടങ്ങളില്‍ പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നും കൊടും ക്രമിനലാണെന്നും പോലീസ് പറഞ്ഞു. ബലാത്സംഗ കേസില്‍ തൊടുപുഴ കോടതി ശിക്ഷിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.