പ്രണയത്തിന്റെ മാസം എന്നാണ് ഫെബ്രുവരി മാസം അറിയപ്പെടുന്നത്. കാരണം പ്രണയവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ഉള്ളത് ഈ മാസം ആണ്. (February is known as the month of love. Because this month has the most important days related to love.) അതുകൊണ്ട് തന്നെ കമിതാക്കൾ ഏറ്റവും കൂടുതൽ ആഘോഷം ആക്കുന്ന മാസം കൂടിയാണ് ഫെബ്രുവരി.
ഫെബ്രുവരി 14 ന് ആണ് വാലന്റൈൻസ് ദിനം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്നത് അല്ല ഈ ആഘോഷം. വാലന്റൈൻസ് ദിന ആഘോഷങ്ങൾ യഥാർത്ഥത്തിൽ ഫെബ്രുവരി 7 ന് ആണ് ആരംഭിക്കുന്നത്. അന്നാണ് റോസ് ഡേ. പ്രപ്പോസ് ഡേ, ചോക്കലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് തുടർന്നുള്ള ദിനങ്ങൾ അറിയപ്പെടുക. ഇതിന്റെ അവസാനത്തെ ദിനമാണ് വാലന്റൈൻസ് ഡേ.
ഫെബ്രുവരി ഏഴിന് റോസ് ഡേയിലൂടെയാണ് വാലന്റൈൻസ് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് എന്ന് നേരത്തെ പറഞ്ഞു. കമിതാക്കൾ പരസ്പരം റോസാപ്പൂക്കൾ കൈമാറിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ചുവന്ന റോസാപ്പൂക്കൾ സ്‌നേഹത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
റോസ് ഡേ ആരംഭിച്ചാൽ റോസാ പൂക്കൾക്ക് വലിയ വിലയാണ് വിപണിയിൽ അനുഭവപ്പെടുക. എങ്കിലും ആരും വിലയൊന്നും നോക്കാതെ ഇത് വാങ്ങും എന്നതാണ് വാസ്തവം. 20 മുതൽ 30 രൂപവരെയാണ് നമ്മുടെ നാട്ടിൽ സാധാരണ റോസാ പൂക്കൾക്ക് വിലയുണ്ടാകുക. അൽപ്പം സ്‌പെഷ്യലായ റോസാപൂക്കൾ വേണമെങ്കിൽ നൂറോ ഇരുന്നൂറോ കൊടുക്കണം. എന്നാൽ കോടികൾ വിലമതിയ്ക്കുന്ന റോസാ പൂക്കളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?.
ഷേക്‌സ്പിയർ നാടകത്തിലെ പ്രണയത്തിന്റെ ഉത്തമ ഉദാഹരണമായ ജൂലിയറ്റിന്റെ പേരുള്ള, ജൂലിയറ്റ് റോസാ പൂക്കൾക്കാണ് ഇത്രയേറെ വിലയുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ റോസയാണ് ഇത്. സാധാരണ ചെടിപോലെ ഈ റോസ നമുക്ക് നട്ടുവളർത്താൻ കഴിയുകയില്ല. അതുകൊണ്ട് തന്നെ അപൂർവ്വമായി മാത്രമേ ഈ പൂവുകൾ കാണാൻ സാധിക്കുകയുള്ളൂ.
പ്രമുഖ ഫ്‌ളോറിസ്റ്റ് ആയ ഡേവിഡ് ഓസ്റ്റിൻ ആണ് ജൂലിയറ്റ് റോസുകൾ വികസിപ്പിച്ചത്. വിവിധ ഇനത്തിൽപ്പെട്ട റോസാ ചെടികൾ കൂട്ടിച്ചേർത്തുള്ള സങ്കര ഇനമാണ് ഇത്. 15 വർഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് അദ്ദേഹം ജൂലിയറ്റ് റോസ് വികസിപ്പിടെുത്തത്.
2006 ൽ ഈ പൂ 96 കോടി രൂപയ്ക്ക് ആയിരുന്നു വിറ്റ് പോയത്. നിലവിൽ ജൂലിയറ്റ് റോസ് ഒന്നിനുതന്നെ 130 കോടി രൂപ വിലവരും. സാധാരണ റോസാ പൂക്കൾ ഒരാഴ്ചവരെ വാടാതെ ഇരിക്കാറുണ്ട്. എന്നാൽ ജൂലിയറ്റ് റോസുകൾ മൂന്ന് വർഷം വരെ വാടില്ല.