ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13ന് പ്രാദേശിക അവധി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. (A local holiday has been declared on March 13 in connection with the Pongal festival at Attukal Bhagavathy Temple.) പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.

ആറ്റുകാല്‍ പൊങ്കാല ഉത്സവം

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച് 13-നാണ് പൊങ്കാല. 13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5-ന് കാപ്പുകെട്ടി കുടിയിരുത്ത്, 7-ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11-ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍ മാത്രമായിരിക്കും. 13-ന് രാത്രി 7.45-ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14-ന് രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരുമണിക്ക് കുരുതിതര്‍പ്പണവും നടത്തും.

See also  ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

Leave a Comment