അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു…

Written by Web Desk1

Published on:

ലക്നൗ (Lucknow) : അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് (85) അന്തരിച്ചു. (Acharya Satyendradas, the chief priest of Ayodhya Ram Temple, passed away (85).) ലക്‌നൗവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം മൂന്നിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആചാര്യ സത്യേന്ദ്രദാസിനെ ലക്നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.

ഇരുപതാം വയസ്സിൽ നിര്‍വാണി അഘാഡയില്‍ ചേര്‍ന്നാണ് സത്യേന്ദ്രദാസ് സന്യാസം സ്വീകരിച്ചത്. 1992ല്‍ അയോധ്യക്ഷേത്രത്തിന്റെ മുഖ്യപൂജാരി സ്ഥാനം ഏറ്റെടുത്തു. ജനുവരി 11ന് അയോധ്യ ക്ഷേത്രത്തിൽ പ്രാൺ പ്രതിഷ്ഠ ചടങ്ങിന്റെ ഒന്നാം വാർഷിക ആഘോഷത്തിലും ആചാര്യ സത്യേന്ദ്ര ദാസ് പങ്കെടുത്തിരുന്നു. രാജ്യത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

See also  ബാലികയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കിയ യുവാവ് അറസ്റ്റിൽ

Leave a Comment