കമൽ ഹാസന് രാജ്യസഭാ സീറ്റ്; ഇത് ഡിഎംകെയുടെ പ്രതിഫലം…

Written by Web Desk1

Published on:

ചെന്നൈ (Chennai) : തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ. (DMK to give Rajya Sabha seat to Kamal Haasan, which will fall vacant in July in Tamilnadu.) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും.

മക്കൾ നീതി മയ്യത്തിൽനിന്നു കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ രംഗത്തിറങ്ങിയ കമലിനോട് പിന്മാറണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.

See also  ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രി? നിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

Leave a Comment