സംസ്ഥാനം ചുട്ടുപൊള്ളുന്നു; തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ. (Labor Commissioner has reorganized the working hours in case of rising day temperature in the state.) ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് പുനഃക്രമീകരണം. പകരമായി രാവിലെ 7 മണിക്കും വൈകിട്ട് 7 മണിക്കും ഇടയിലായി 8 മണിക്കൂർ തൊഴിലിനായി നിശ്ചയിക്കാനാണ് നിർ‌ദേശം.

കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ്. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

See also  ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്കിടെ ബൈക്കിലെത്തി ഭീഷണി മുഴക്കി മൂന്നംഗ സംഘം

Leave a Comment