കോഴിക്കോട് (Kozhikkod) : തൊണ്ടയില്‍ അടപ്പ് കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. (An 8-month-old baby died after getting stuck in his throat) കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. രണ്ടു കുട്ടികളും ഭാര്യ വീട്ടില്‍ വച്ചാണ് മരിച്ചത്. ഇതില്‍ ദുരൂഹത ആരോപിച്ച് നിസാര്‍ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി കുഞ്ഞ് മരിച്ചത്. തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ വീട്ടുകാര്‍ ആദ്യം കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിസാറിന്റെ മൂത്ത മകനും നേരത്തെ സമാനമായ രീതിയില്‍ മരിച്ചിരുന്നു. പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മൂത്ത കുഞ്ഞ് മരിച്ചത്. രണ്ടു കുട്ടികളും ഭാര്യ വീട്ടില്‍ വച്ച് മരിച്ചതില്‍ ദുരൂഹത ആരോപിച്ചാണ് നിസാര്‍ ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.