തൃക്കാക്കരയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Written by Web Desk1

Published on:

തൃക്കാക്കര (Thrikkakkara) : തൃക്കാക്കരയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ.അരുണാചൽ പ്രദേശ് സ്വദേശി ധനജ്ഞയ് ദിയോരി (23) യെ തൃക്കാക്കര പോലീസ് പിടികൂടി. (Arunachal Pradesh resident Dhananjay Deori (23) has been arrested by the Thrikkakara Police) ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

തൃക്കാക്കര ഡി.എൽ.എഫ് ഫ്‌ളാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട പ്രതി വാഹനങ്ങൾ തടയുകയും, റോഡിൽ പരാക്രമം കാട്ടുകയും ചെയ്തത് അറിഞ്ഞാണ് തൃക്കാക്കര എ.എസ്.ഐ ഷിബി കുര്യന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തുന്നത്.

പോലീസ് അക്രമിയെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. തുടർന്ന് അയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെ എ.എസ്.ഐയുടെ യൂണിഫോം വലിച്ചു കീറുകയും, വിസിൽ കോഡ് ഉപയോഗിച്ച് മുഖത്ത് അടിക്കുകയും ചെയ്തു, തുടർന്ന് റോഡിൽ കിടന്ന വലിയ കരിങ്കൽ കഷണം എടുത്ത് പോലീസിന് നേരെ എറിഞ്ഞു.

കരിങ്കല്ലുകൊണ്ടുള്ള ആക്രമണത്തിൽ എ.എസ്.ഐ ബി കുര്യന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.സി.പി.ഓ അനീഷ്‌കുമാറിനും ആക്രമണത്തിൽ പരിക്കേറ്റു.ഇരുവരും കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അക്രമാസക്തമായ പ്രതിയെ .അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

See also  രാത്രി പെയ്ത ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു ; അമ്മയും മകനും മരിച്ചു

Leave a Comment