ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു, രക്ത പരിശോധനയിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായില്ല

Written by Taniniram

Published on:

വിവാദമായ ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതി കുറ്റവിമുക്തനാക്കി; കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പോലീസിന് കനത്തതിരിച്ചടിയാണ് കോടതി വിധി. രക്ത പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായില്ല.രഹസ്യവിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അറസ്റ്റ്.

2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടന്ന റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ നടനൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ഷൈന്‍ ടോമിന് വേണ്ടി അഭിഭാഷകന്‍ രാമന്‍പിള്ള കോടതിയില്‍ ഹാജരായി.

See also  സപ്ലൈക്കോയില്‍ സുവര്‍ണജൂബിലി ആഘോഷം :50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്