പാതിവില തട്ടിപ്പ് കേസ്: പ്രതി ആനന്ദ കുമാർ മുൻകൂർ ജാമ്യ ഹർജി നൽകി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദ കുമാർ മുൻകൂർ ജാമ്യ ഹർജി നൽകി. (Satyasai Trust Executive Director K.N., accused in the half price fraud case. Ananda Kumar filed an anticipatory bail plea.) ഹർജി ഈ മാസം 13ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ എതിർ കക്ഷിയാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ.മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം 7 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങൾക്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 50 ശതമാനം നിരക്കിൽ ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ആനന്ദ കുമാർ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്ത കൃഷ്ണനാണ്. ഇവർക്ക് പുറമേ ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, കെ.പി. സുമ, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവർ ഉൾപ്പെടെ 7 പേരാണ് കേസിലെ പ്രതികൾ.

See also  ചങ്ങാലൂരിൽ ബസ് അപകടത്തിൽപ്പെട്ടു

Leave a Comment