തൃശൂർ സിപിഐഎം ജില്ലാസെക്രട്ടറിയായി കെ വി അബ്ദുൾ ഖാദർ

Written by Taniniram

Published on:

തൃശൂര്‍: സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുള്‍ ഖാദറിനെ (58) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെ വി അബ്ദുള്‍ ഖാദര്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്. 2006 മുതല്‍ 2021 ഗുരുവായൂര്‍ എംഎല്‍എയായിരുന്നു. 15 വര്‍ഷം കൊണ്ട് ഗുരുവായൂര്‍ മണ്ഡലത്തിന്റെ ചരിത്ര വികസനക്കുതിപ്പിന് മികവുറ്റ നേതൃത്വം നല്‍കി. 1991 മുതല്‍ സിപിഐ എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979ല്‍ കെഎസ്വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് രംഗത്തെത്തിയത്.

See also  കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു…

Leave a Comment