സ്വർണവില റെക്കോർഡിൽ ;; പവന് വില 64000 കടന്നു

Written by Taniniram

Published on:

കൊച്ചി: ആഭരണപ്രേമികള്‍ക്ക് കനത്തതിരിച്ചടിയായി സ്വര്‍ണവില. ഇന്ന് വില സര്‍വകാല റെക്കോഡിലെത്തി. പവന് 64000 കടന്നു. ഒരു പവന് 64480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 640 രൂപയാണ് കൂടിയത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8060 രൂപയായി. പ്രസിഡന്റ് ട്രംപിന്റെ വ്യാപാരയുദ്ധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സ്വര്‍ണവില കുതിപ്പിനുള്ള കാരണം. ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടയാക്കി. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതി പ്രാബല്യത്തില്‍ വന്നെങ്കിലും മെക്‌സിക്കോയുടെ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചൈനയുടെ പ്രഖ്യാപനങ്ങള്‍ക്ക് ലോകം കാതോര്‍ക്കുന്നുണ്ട്. ഡോളര്‍ ഇന്‍ഡക്‌സ് 109.80 വരെ ഉയര്‍ന്നു. ഡോളര്‍ കരുത്തായതോടെ എല്ലാ കറന്‍സികളും ഡോളറിനെതിരെ ദുര്‍ബലമായിട്ടുണ്ട്.

See also  പീഡന കേസിൽ അറസ്റ്റിലായ അധ്യാപകനും ചലച്ചിത്രതാരവുമായ നാസർ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു

Leave a Comment