പാലക്കാട് (Palakkad) : പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആന വിരണ്ടോടി നിരവധി പേര്‍ക്ക് പരിക്കേറ്റു. പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായ മതസൗഹാര്‍ദ-സാംസ്‌കാരിക ഘോഷയാത്ര അവസാനിക്കുമ്പോഴാണ് ‘പേരൂര്‍ ശിവന്‍’ എന്ന ആന ഇടഞ്ഞത്. (Many people were injured after being trampled by an elephant during the Pattambi vow. The elephant named ‘Perur Shivan’ fell at the end of the religious and cultural procession which is part of the Pattambi National Festival.) ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്.
മേലെ പട്ടാമ്പിയില്‍നിന്ന് ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോഴേക്കും ആനയെ നിയന്ത്രണ വിധേയമാക്കി. പാപ്പാന്‍മാര്‍ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ചെയ്തു.
അതിനിടെ, സമീപത്ത സ്‌കൂള്‍ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പി മുറിച്ച് ഇയാളെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.