കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറി വെച്ചു കഴിച്ച അഞ്ച് യുവാക്കൾ പിടിയിൽ…

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : നാദാപുരം വളയത്ത് വീട്ടുകിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറി വെച്ചു കഴിച്ച അഞ്ച് യുവാക്കൾ പിടിയിൽ. (Five youths have been arrested for killing a wild boar that fell into a house well in Nadapuram ring and eating it in curry.) ഇന്നലെ അർദ്ധരാത്രി വീട്ടിലെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും പിടികൂടി .

കുറ്റിയാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയിഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കിലോ വിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.

See also  ഡിജിപിയുടെ വസതിയിലെ പ്രതിഷേധം: പൊലീസുകാർക്ക് സസ്പെൻഷൻ

Leave a Comment