ചോറ് ബാക്കി വന്നാൽ പേടിക്കണ്ട, മറ്റൊരു വിഭവമാക്കി മാറ്റാം, ഇതാ 5 റെസിപ്പികൾ…

Written by Web Desk1

Published on:

ചോറും കറിയും തയ്യാറാക്കി സമയം കളയേണ്ട, വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ അടിപൊളി റെസിപ്പികൾ ഇതാ. ഉച്ചയൂണിന് ബാക്കി വന്ന ചോറിന് മേക്കോവർ നൽകി ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്.

തൈര് സാദം


വേവിച്ച ചോറിലേയ്ക്ക് തൈര് ചേർക്കാം. ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് കടുക്, കറിവേപ്പില, വറ്റൽമുളക്, ഉഴുന്ന് എന്നിവ ചേർത്തു വറുക്കാം. ഇതും ചോറിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം. മുകളിലായി മല്ലിയില ചേർക്കാം.

കിച്ചടി


ഉഴുന്ന് പരിപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. മഞ്ഞൾപ്പൊടി, എണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇത് വേവിക്കാം. ഇതിലേയ്ക്ക് ചോറും കുറച്ചു നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ചൂടോടെ വിളമ്പാം.

ഉണ്ണി മധുരം


ഒരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം ചേർക്കാം. ഇതിൽ ശർക്കര ചേർത്ത് അലിയിച്ചെടുക്കാം. വേവിച്ച ചോറ് ചേർത്തിളക്കി യോജിപ്പിക്കാം. വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി നെയ്യൊഴിക്കാം, ഇതിൽ കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തു വറുക്കാം. ചോറിലേയ്ക്ക് ഇതു കൂടി ചേർത്തു ചൂടോടെ കഴിക്കാം.

ഹെൽത്തി ദോശ

വേവിച്ച ചോറിലേയ്ക്ക് പാലക് ചീരയും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളവും ഒഴിച്ച് അരച്ച് മാവ് തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കാം.

ഫ്രൈഡ് റൈസ്

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി, കാരറ്റ്, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കാം. പനീർ ലഭ്യമാണെങ്കിൽ അതും ചേർക്കാവുന്നതാണ്. പനീർ വെന്തു കഴിഞ്ഞ് ചോറ് ചേർത്തിളക്കി യോജിപ്പിക്കാം.

See also  തൈര് അധികം വന്നാൽ വെറുതെ കളയേണ്ട; കേക്ക് മുതല്‍ ഐസ്‌ക്രീം വരെ….

Leave a Comment