കാർഷിക മേഖലയ്ക്ക് 227 കോടി, ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി, വന്യജീവി ആക്രമണം നേരിടാൻ 50 കോടി|ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ

Written by Taniniram

Published on:

ബജറ്റിലെ പ്രഖ്യാപനങ്ങൾ

  • സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകും.
  • വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
  • കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
  • തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും
  • കൊച്ചി മെട്രോയുടെ വികസനം തുടരും
  • തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും.
  • വിദേശ രാജ്യങ്ങളിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 5 കോടി രൂപ അനുവദിച്ചു
  • സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി
  • കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും
  • പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും
  • കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും
  • വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും
  • സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും
  • തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി
  • കൊല്ലത്ത് ഐടി പാർക്ക്
  • കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്
  • വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും
  • തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി
  • ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ
  • കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി
  • ‘കെ-ഹോം’. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ്
  • ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി
  • കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി
  • നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് 1 കോടി
  • മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം
  • ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി
  • സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി
  • തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
  • സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റും.
    പുതിയ വാഹനങ്ങൾ വാങ്ങും
  • ‘സിറ്റിസൺ ബജറ്റ്’. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും
  • തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് 5 കോടി
  • ഉന്നത വിദ്യാഭ്യസ മേഖലയിൽ 7 മികവിന്റെ കേന്ദ്രങ്ങൾആദ്യ ഘട്ടത്തില്‍ 25 കോടി രൂപ
  • വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി രൂപ
  • ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി
  • ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കാൻ 2 കോടി
  • സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി
  • വൈക്കം സ്മാരകത്തിന് 5 കോടി രൂപ
  • നെല്ല് വികസന പദ്ധതിക്ക് 150 കോടി രൂപ
  • തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ
  • വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി. ആർആർടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു
  • കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് 2 കോടി അനുവദിച്ചു
  • പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി
  • ക്ഷീര വികസനത്തിന് 120 കോടി
  • സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിനെ ശക്തമായ നടപടി. സൈബര്‍ വിങ്ങിനായി 2 കോടി രൂപ
  • കുടുംബശ്രീക്ക് 270 കോടി
  • ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി
  • കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
  • കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്
  • കൈത്തറി ഗ്രാമത്തിന് 4 കോടി
  • കയർ വ്യവസായത്തിന് 107.6 കോടി
  • ഖാദി വ്യവസായത്തിന് 14.8 കോടി
  • കെഎസ്ഐഡിസി 127.5 കോടി
  • കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി – 200 കോടി
  • ഐടി മേഖലയ്ക്ക് 507 കോടി
  • ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തും
  • 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി
  • 25 സ്വകാര്യ വ്യവസായ പാർക്കുകൾ അനുമതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷ
  • തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് നടത്തുന്ന വ്യവസായ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സർക്കാർ സഹായം. ഈ വർഷം 100 കോടി
  • കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു
  • റബ്‌കോയ്ക്ക് 10 കോടി
  • കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ
  • പുതിയ ബസ് വാങ്ങാൻ 107 കോടി രൂപ
  • ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി
  • ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപ
  • പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ
  • സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി
  • സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി
See also  ബഡ്ജറ്റിൽ ആദായനികുതിയിൽ വൻ ഇളവ് , 12 ലക്ഷംവരെ വരുമാനമുള്ളവർക്ക് നികുതിയില്ല, ജനപ്രിയ പ്രഖ്യാപനവുമായി ധനമന്ത്രി

Leave a Comment