ബഡ്ജറ്റിൽ വയനാടിന് 750 കോടിയുടെ പാക്കേജ്

Written by Taniniram

Published on:

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സി.എം.ഡി.ആര്‍.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള ഫണ്ടുകള്‍, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ ഇതിനായി വിനിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ ഏകദേശം 1202 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. 254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 207 വീടുകള്‍ തകരുകയും ആയിരക്കണക്കിനുപേരുടെ ഉപജീവന മാര്‍ഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര ബജറ്റില്‍ വയനാടിനാടിന് ഒരു രൂപപോലും അനുവദിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

See also  പാചക വാതക ടാങ്കർ ലോറി മറിഞ്ഞു എട്ടുപേർക്ക് പരിക്ക്….

Related News

Related News

Leave a Comment