കോഴിക്കോട് (Calicut) : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്തതായി പരാതി. ഇതേ തുടർന്ന് കോളേജിൽ നിന്ന് 11 രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. (Complaint that 1st year MBBS students were ragged in Kozhikode Medical College. Following this, 11 second year MBBS students were suspended from the college.)
ജൂനിയർ വിദ്യാർത്ഥികളെ കോളേജ് ഹോസ്റ്റലിൽ വെച്ച് രണ്ടാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്നാണ് പരാതി. മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകിയതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. പ്രിൻസിപ്പൽ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് 11 വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തത്.