ലക്ഷ്മി ഗോപാലസ്വാമി മനസ് തുറക്കുന്നു; `അമ്മയാകാൻ ആഗ്രഹമില്ല; അമ്മ വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്’

Written by Web Desk1

Published on:

എറണാകുളം (Eranakulam) : നടിയും പ്രമുഖ നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ജീവിതത്തിൽ അമ്മയാകാൻ ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി . സിനിമയിൽ അമ്മ വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. അമ്മമാരോട് വലിയ ബഹുമാനവും ഉണ്ട്. എന്നാൽ ജീവിതത്തിൽ അമ്മയാകാൻ താത്പര്യം ഇല്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

അമ്മമാരോട് ബഹുമാനവും അമ്മ വേഷങ്ങൾ ചെയ്യാൻ ഇഷ്ടവുമാണ്. എന്നാൽ അമ്മയാകാൻ ഒട്ടും താത്പര്യമില്ല. എന്നെ സംബന്ധിച്ച് അമ്മയാകുക എന്നത് അല്ല, സാമ്പത്തികഭദ്രത കൈവരുക എന്നതാണ് ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട കാര്യം. ഒരു സ്ത്രീയ്ക്ക് സാമ്പത്തിക ഭദ്രത ഏറെ പ്രധാനപ്പെട്ടതാണ്.

പല അഭിമുഖങ്ങളിലും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം കേട്ടിട്ടുണ്ട. അമ്മയാകുക എന്നത് മഹത്തരമായ കാര്യമാണ്. അത് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന കാര്യവുമാണ്. എന്നാൽ എന്നെ സംബന്ധിച്ച് ഇക്കാര്യങ്ങൾ അൽപ്പം വ്യത്യസ്തം ആണ്.

അമ്മയാകുക എന്നത് വലിയ കഷ്ടപ്പാടുള്ള ജോലിയാണ്. കുട്ടികളെ നന്നായി നോക്കണം. അവരുടെ കാര്യങ്ങൾ കൃത്യമായി ചെയ്തുകൊടുക്കണം. എന്റെ അമ്മ എന്നെക്കുറിച്ച് ഓർത്ത് ഒരുപാട് സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബങ്ങളായി ജീവിക്കുന്നവരാണ്. എന്നാൽ ഇതുകണ്ട് എനിക്ക് ഒരിക്കലും അസൂയ ഉണ്ടായിട്ടില്ല. എനിക്ക് സിംഗിൾസ് ആയ സുഹൃത്തുക്കളും ഉണ്ട്. ഇടയ്ക്ക് ഒറ്റയ്ക്കാണെന്നു തോന്നിയിട്ടുണ്ട്. അതിന് പരിഹാരം സ്വയം കണ്ടെത്താൻ കഴിയും എന്നാണ് വിശ്വാസം എന്നും അവർ കൂട്ടിച്ചേർത്തു.

See also  തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി…

Related News

Related News

Leave a Comment