സ്കൂട്ടർ തട്ടിപ്പ് കേസ് പ്രതി അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകൾ, 450 കോടിയുടെ ഇടപാട് നടന്നതായി പൊലീസിൻ്റെ വിലയിരുത്തൽ…

Written by Web Desk1

Published on:

കോട്ടയം (Kottayam) : പാതി വില സ്കൂട്ടർ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകൾ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. (19 bank accounts in the name of Ananthu Krishnan, the main accused in the half price scooter scam case. The initial assessment is that a transaction of Rs 450 crore has been done through this.)


2 കോടി രൂപ ഭൂമി വാങ്ങാൻ അനന്തു ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്.

കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിൽ ഇ.ഡി. പ്രാഥമിക വിവര ശേഖരണം നടത്തി. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്.
21 കേസുകൾ റജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ.

അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അതിനിടെ അനന്തുവിന്റെ കാറും ഓഫിസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തു കൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

See also  മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോളിലൂടെ വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ടു; യുവാവ്‌ അറസ്റ്റിൽ

Related News

Related News

Leave a Comment