Saturday, April 19, 2025

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം…. ഒരാള്‍ക്ക് ദാരുണാന്ത്യം

Must read

- Advertisement -

ഇടുക്കി (Idukki) : ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍ (57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. (One died in a wild cat attack in Idukki. Bimal (57), a native of Chembakad, died. The incident took place this morning at the Chinnar Wildlife Sanctuary.)

വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതുപേരടങ്ങുന്ന സംഘം. രണ്ടു സ്ത്രീകളുള്‍പ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്.

കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് ബിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്.

ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

See also  തൃശൂര്‍ ഡിസിസിയില്‍ കടുത്ത നടപടി; ജോസ് വളളൂരിനെ മാറ്റും ; വി.കെ.ശ്രീകണ്ഠന് പകരം ചുമതല?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article