ഹൈന്ദവ വിശ്വാസ പ്രകാരം വളരെ പ്രാധാന്യമേറിയതാണ് വിഷ്ണു പുരാണം. പതിനെട്ടു പുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം. ആകൃതി കൊണ്ട് ചെറുതാണെങ്കിലും ശാസ്ത്രീയത, പ്രാചീനത തുടങ്ങിയവ കൊണ്ട് പുരാണങ്ങളുടെ മുഖമായി വിഷ്ണു പുരാണം ശോഭിക്കുന്നു. സ്ഥിതിയുടെ ദേവനായ മഹാവിഷ്ണുവിൻ്റെ മാഹാത്മ്യമാണ് വിഷ്ണു പുരാണത്തിൽ വിവരിക്കുന്നത്.
ഒറ്റപ്പെട്ട വഴിയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കുക
രാത്രിയിൽ ഒറ്റപ്പെട്ട വഴികളിലൂടെ യാത്ര ചെയ്യാതിരിക്കുക. ഇത്തരം യാത്രകള്‍ നിങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നെഗറ്റീവ് ഊര്‍ജം വേഗത്തിൽ രൂപപ്പെട്ടുമെന്നാണ് പറയുന്നത്. രാത്രി കൂടിയാകുമ്പോള്‍ നെഗറ്റീവ് ഊര്‍ജത്തിൻ്റെ തീവ്രത വര്‍ധിച്ചേക്കും. ദുര്‍ശക്തികള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ അന്തരീക്ഷത്തിൽ നമ്മുടെ യാത്രകള്‍ ഒഴിവാക്കണമെന്നു വിഷ്ണു പുരാണം പറയുന്നു.
ശ്മശാനങ്ങളിലൂടെ സഞ്ചരിക്കാതിരിക്കുക
ഒറ്റപ്പെട്ട സ്ഥലങ്ങള്‍ പോലെ ദുര്‍ശക്തികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് ശ്മശാനങ്ങള്‍. ഇവിടെയും നെഗറ്റീവ് ഊര്‍ജം വളരെ ഉയര്‍ന്നനിലയിലായിരിക്കും. ആയതിനാൽ ഈ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുക. ശ്മശാനങ്ങളിൽ നിന്ന് ഉയരുന്ന പുക നമ്മുടെ ശരീരത്തിന് ഹാനികരമാണ്. പലവിധ മാനസിക പ്രശ്നങ്ങളിലേക്ക് ഇതു നയിച്ചേക്കാമെന്നും പറയപ്പെടുന്നു.
മോശം പ്രവര്‍ത്തികളിൽ ഉള്‍പ്പെടുന്നവരിൽ നിന്ന് അകലുക
നിങ്ങള്‍ മോശം പ്രവര്‍ത്തികളിൽ ഉള്‍പ്പെടുന്നവരിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു വിഷ്ണു പുരാണം പറയുന്നു. ഇത്തരം മോശം കാര്യങ്ങള്‍ നിങ്ങളുടെ മനസിലേക്കും വ്യാപിക്കും. പിന്നീട് ഇത് ചെയ്യാനുള്ള പ്രവണത രൂപപ്പെടുമെന്നും പറയപ്പെടുന്നു.
സ്ത്രീകള്‍ മുടി അഴിച്ച് കിടക്കരുത്
സ്ത്രീകള്‍ രാത്രിയിൽ മുടി അഴിച്ച് കിടക്കുന്നത് ഉത്തമമല്ലെന്നു വിഷ്ണു പുരാണവും പറയുന്നു. നെഗറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു. ആയതിനാൽ സ്ത്രീകള്‍ മുടികെട്ടിക്കിടക്കുന്നതാണ് ഉത്തമം.