ഹൃദയാരോഗ്യം വ്യായാമങ്ങളിലൂടെ വർദ്ധിപ്പിക്കാം…

Written by Web Desk1

Published on:

ആരോഗ്യമുള്ള ഹൃദയം നിലനിർത്താൻ ചിട്ടയായ ശാരീരിക അധ്വാനങ്ങളും വ്യായാമങ്ങളും ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില മികച്ച വ്യായാമങ്ങൾ പരിചയപ്പെടാം.

വേഗത്തിലുള്ള നടത്തം

മണിക്കൂറിൽ മൂന്ന് മുതൽ നാലു മൈൽ വരെ വേഗത്തിലോ അതിൽ കൂടുതലോ നടക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ജോഗിംഗ് അല്ലെങ്കിൽ ഓട്ടം

മിതമായ സ്പീഡിൽ ഓടുന്നത് ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്താൻ സഹായിക്കും

നീന്തൽ

നീന്തൽ ഏറ്റവും നല്ല ഒരു വ്യായാമമാണ്. നീന്തുന്നതോ ഏറോബിക് വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് സന്ധികളിൽ അമിതമായ ആയാസം നൽകാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

സൈക്ലിംഗ്

സൈക്ലിംഗ് മികച്ച ഒരു വ്യായാമ രീതിയാണ്. ഇതും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

സ്ക്വാറ്റുകൾ

സ്ക്വാറ്റുകൾ കാലുകളും ഗ്ലൂട്ടുകളും ശക്തിപ്പെടുത്താൻ സഹായിക്കും. ഇത് ഹൃദയ ആരോഗ്യത്തിന് പ്രോത്സാഹിപ്പിക്കുന്നു.

പുഷ് അപ്പുകൾ

നെഞ്ച്, തോളുകൾ, ട്രൈസെപ്സ് എന്നിവ ശക്തിപ്പെടുത്താൻ പുഷ് അപ്പുകൾ സഹായിക്കും. ഇത് മൊത്തത്തിലുള്ള ഹൃദയരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇതുകൂടാതെ സ്പ്രിന്റുകൾ, യോഗ എന്നിവയും ഹൃദയ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യായാമങ്ങളാണ്. ഏതെങ്കിലും പുതിയ വ്യായാമമുറ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനു മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

See also  ദാമ്പത്യത്തില്‍ ഈ കാര്യങ്ങള്‍ ഒരിക്കലും നിങ്ങളുടെ ഭാര്യയോട് പറയരുത്

Leave a Comment