72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു…

Written by Web Desk1

Updated on:

എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. (An elderly man tried to commit suicide by jumping into the river in Ernakulam Aluva.) ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശൻ മൊഴി നൽകി.

ഇന്ന് രാവിലെ 9 30 ഓടെ ആലുവ കിഴക്കേ റെയിൽ പാലത്തിന് സമീപത്തു നിന്നാണ് പെരിയാർ നദിയിൽ ഒരാൾ ഒഴുകിവരുന്നത് പ്രദേശവാസി കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ ഒന്നര കിലോമീറ്ററിനപ്പുറം മണപ്പുറം കടവിന് സമീപത്ത് വെച്ച് 72 കാരനെ ഫയർഫോഴ്സ് എത്തി രക്ഷിക്കുകയായിരുന്നു.

അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് തമിഴ്നാട് സ്വദേശി മുരുകേശൻ മൊഴി നൽകി. അ‍ഞ്ച് മക്കളുണ്ടായിട്ടും തന്നെ ആരും നോക്കുന്നില്ലെന്ന് മുരുകേശൻ പറയുന്നു. മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു. അവശനിലയിലായ 72കാരനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Leave a Comment