കേരളത്തിലേക്ക് വരുന്നൂ നമോ ഭാരത് ട്രെയിൻ …

Written by Web Desk1

Published on:

കേരളത്തിൽ ഇനി നമോ ഭാരത് ട്രെയിൻ ഓടും. (Now Namo Bharat train will run in Kerala.)പുതുതായി പ്രഖ്യാപിച്ച 50 പുതിയ ഹൃസ്വദൂര നമോ ഭാരത് ട്രെയിനുകൾ കേരളത്തിനും അനുവദിച്ചേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചിരിക്കുകയാണ്. 100 -250 കിലോമീറ്റർ ദൂരപരിധിയിൽ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ എന്ന രീതിയിലായിരിക്കും സർവീസ്. അന്തർസംസ്ഥാന നഗരങ്ങളെയും ബന്ധിപ്പിക്കാൻ കഴിയും.16 കോച്ചുകൾ ഉണ്ടാവും എന്നാണ് വിവരം. അതേസമയം കേരളത്തിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി റെയിൽ ശൃംഖല കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കൂടുതൽ ട്രെയിനുകൾ ഓടിക്കുകയാണ് ഉദ്ദേശ്യം. റെയിൽ വികസനത്തിന് ഭൂമി വേണം. ഭൂമിയേറ്റെടുക്കലിന് അടക്കം സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പിന്തുണ ആവശ്യമാണ്.

രാജ്യത്തെ റെയിൽവേ വികസനത്തിന് ഫണ്ടിന്റെ കുറവില്ല. ബജറ്റിന് മുൻപുതന്നെ, 2024 ജൂലായ് മുതൽ ഇതുവരെ 14000 കോടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ 114,000 കോടിയാണ് നിക്ഷേപം. കുറഞ്ഞ കപ്പാസിറ്റിയുള്ള പഴയ ട്രാക്കുകൾ അഞ്ചു വർഷത്തിനകം മാറ്റുമെന്നും ഇന്നലെ റെയിൽ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അശ്വനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി അനുവദിക്കുമെന്നും ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കൂടാതെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 2,52,000 കോടി രൂപ റെയില്‍വേ മന്ത്രാലയത്തിന് വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നന്ദി പറഞ്ഞു. പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവര്‍ഗത്തില്‍പ്പെടുന്ന ആളുകളുടെയും യാത്ര കൂടുതല്‍ സുഗമമാക്കും. റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 4,60,000 കോടി രൂപയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്.

See also  ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

Leave a Comment