റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; 62000 കടന്നു…

Written by Web Desk1

Updated on:

കൊച്ചി (Kochi) : സ്വര്‍ണവില ഇന്ന് വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വര്‍ധിച്ചത്. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. (Gold price again at all time record today. Pawan has increased by Rs 840 and Rs 105 per gram. 62,480 rupees per Pawan gold.) ഗ്രാമിന്റെ വില 7810 രൂപ.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസം ഒന്നിന് ഗ്രാമിന് 7117 രൂപയും പവന് 56880 രൂപയുമായിരുന്നു വില. എന്നാല്‍ ജനുവരി 22ലേക്ക് എത്തിയപ്പോഴേക്കും പവന്‍ വില ആദ്യമായി 60000 കടക്കുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്.

See also  ഭക്ഷ്യ സുരക്ഷയില്‍ കടുത്ത നടപടികള്‍; 65,432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി; റിക്കോര്‍ഡെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

Leave a Comment