Friday, April 18, 2025

കോളജ് വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു; ക്ലാസിലെത്തി കുഴഞ്ഞുവീണു, ഒളിപ്പിച്ച കുഞ്ഞിനെ പൊലീസ് കണ്ടെത്തി

Must read

- Advertisement -

ചെന്നൈ (Chennai) : കുംഭകോണത്ത് കോളജിലെ ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. (The police have started an investigation into the incident in which a student gave birth in the washroom of Kumbakonam College.) കു​ഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാർഥിനി കുഴ​ഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടർന്നു ശുചിമുറി പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.

ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാർഥിനി പൊലീസിനു മൊഴി നൽകി. ഇവർ തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂർ ഓൾ വിമൻ പൊലീസിനെയും നിയോഗിച്ചതായി അധികൃതർ പറഞ്ഞു.

See also  മാറിടത്തില്‍ സ്പര്‍ശിക്കുന്നത്‌ ബലാത്സംഗമല്ല; അലഹബാദ് ഹൈക്കോടതി വിധിയില്‍ വ്യാപക പ്രതിഷേധം; പരിഷ്‌കൃത സമൂഹത്തിന് നാണക്കേടെന്ന് കേന്ദ്രമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article