Friday, April 4, 2025

‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’: ദിവ്യയെ തള്ളി മുഖ്യമന്ത്രി

Must read

- Advertisement -

കണ്ണൂർ (Cannoor) : കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. (Kannur also denied PP Divya CM. The chief minister’s response was that he should feel the result of what he does.)പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.

എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. എല്ലാ സമയത്തും ദിവ്യയെ സപ്പോർട്ട് ചെയ്യുകയാണ് പാർട്ടി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ദിവ്യ ചെയ്തത് ന്യായിക്കരിക്കാൻ പറ്റാത്ത തെറ്റാണ് എന്നാണ് പാർട്ടി പറയുന്നത്. കോഴിക്കോട് സമ്മേളനത്തിലും മുഖ്യമന്ത്രി ദിവ്യയെ തള്ളി പറഞ്ഞിരുന്നു.

വളർന്നു വരുന്ന പാർട്ടി അംഗങ്ങളിൽ നിന്ന് ഉണ്ടാവാൻ പാടിലാത്ത ഒരു പെരുമാറ്റമാണ് ദിവ്യ ചെയ്തത്. കൂടുതൽ ഒന്നും താൻ പറയുന്നില്ല എന്ന്് മുഖ്യമന്ത്രി ഈ വിഷയത്തെ കുറിച്ച് പറഞ്ഞ് മറുപടി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ന് ജില്ലാ സമ്മേളനം അവസാനിക്കും. നേതാക്കൾക്കെതിരെയും വലിയ വിമർശനവും ഇന്നലെ പൊതു ചർച്ചയിൽ ഉന്നയിച്ചിരുന്നു. ആരുടെയും പേര് എടുത്ത് പറയാതെയാണ് വിമർശനം ഉന്നയിച്ചത്.

See also  കീഴടങ്ങാൻ പാർട്ടി നിർദ്ദേശമോ? പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം; തീരുമാനം ഉടൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article