Saturday, April 19, 2025

വിവാഹത്തിന് പിന്നാലെ സ്വർണവുമായി യുവാവ് മുങ്ങി…

Must read

- Advertisement -

കോട്ടയം (Kottayam) : നവവധുവിനെ പറ്റിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങിയെന്ന് പരാതി. (Complaint that the young man drowned after grabbing the gold by clinging to the newlywed.) റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്‍റെ വീട്ടുകാർ കടത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ജനുവരി 23നായിരുന്നു വിവാഹം. വിഹാഹം കഴിഞ്ഞ അടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയതിന് പിന്നാലെ യുവാവ് മുങ്ങിയെന്നാണ് പരാതി.

പിന്നീട് അന്വേഷിച്ചപ്പോൾ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായി മനസിലായെന്നും പരാതിയിൽ പറ‍യുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്‍റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചെന്നും പരാതിയിൽ പറ‍യുന്നു. സംഭവത്തിൽ യുവാവിനെതിരേ ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്.

See also  എസ്.എൻ. സർവകലാശാലാ സിൻഡിക്കേറ്റിൽ എക്‌സാലോജിക്കുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ ഡയറക്ടറും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article