Saturday, April 19, 2025

ബഡ്ജറ്റിൽ ആദായനികുതിയിൽ വൻ ഇളവ് , 12 ലക്ഷംവരെ വരുമാനമുള്ളവർക്ക് നികുതിയില്ല, ജനപ്രിയ പ്രഖ്യാപനവുമായി ധനമന്ത്രി

Must read

- Advertisement -

ന്യൂഡല്‍ഹി: ബഡ്ജറ്റില്‍ വന്‍ ആദായനികുതിയിളവ് പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 12 ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച യൂണിയന്‍ ബഡ്ജറ്റ് 2025 ല്‍ പ്രഖ്യാപിച്ചു. മദ്ധ്യവര്‍ഗത്തിന് ഏറെ ആശ്വാസം നല്‍കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തില്‍ നിന്ന് നാലിരട്ടിയായാണ് ഉയര്‍ത്തിയിരിക്കുന്നത്.
പത്ത് ലക്ഷംരൂപവരെ വാര്‍ഷിക വരുമാനത്തില്‍ നികുതിയിളവ് പ്രതീക്ഷിച്ചിടത്താണ് 12 ലക്ഷം ലഭിച്ചിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നതോടെ ഈ സ്‌ളാബില്‍ വരുന്നവര്‍ക്ക് 80,000 മുതല്‍ 1.1 ലക്ഷംവരെ ലാഭിക്കാം. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് 80,000 വരം ലാഭിക്കാന്‍ സാധിക്കുന്നത്. 25 ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1.1 ലക്ഷംവരെയും. 12 ലക്ഷത്തിന് മുകളില്‍ നാല് മുതല്‍ എട്ട് ലക്ഷംവരെ അഞ്ച് ശതമാനം നികുതിയായിരിക്കും നല്‍കേണ്ടത്. ഒന്‍പത് മുതല്‍ 12 ലക്ഷംവരെ പത്ത് ശതമാനവും. 12 മുതല്‍ 16 ലക്ഷംവരെ 15 ശതമാനമായിരിക്കും നികുതി നല്‍കേണ്ടത്. 16 മുതല്‍ 20 ലക്ഷംവരെ 20 ശതമാനവും. 24 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂട്ടിയാല്‍ 12.75 ശതമാനം വരെ നികുതി ഉണ്ടാകില്ല.

See also  'കാശ്മീർ പ്രശ്നത്തിന് കാരണം നെഹ്‌റു'- അമിത് ഷാ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article